ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനെ യുവാവ് ആക്രമിച്ചു. ഡല്‍ഹിയിലെ എന്‍ഡിഎംസി സെന്റിറില്‍ വെച്ച് ഹര്‍വിന്ദര്‍ സിംഗ് എന്ന യുവാവ് പവാറിന്റെ മുഖത്തടിക്കുകയായിരുന്നു. ഡല്‍ഹി എന്‍ഡിഎംസി ഓഡിറ്റോറിയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു സംഭവം. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് പവാറിനെ അടിച്ചതെന്ന് അക്രമി പറഞ്ഞു. അക്രമിയുടെ കയ്യില്‍ കത്തിയുണ്ടായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര ടെലികോംമന്ത്രി സുഖ്‌റാമിനെതിരെ കോടതി പരിസരത്ത് വച്ച് ആക്രമിച്ചത് താനാണെന്ന് ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
Keywords: Sharad Pawar, Attack, Youth, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
