സര്‍ക്കാര്‍ നിര്‍ദേശം മുതലെടുത്തു: അണുനാശിനി പ്രയോഗത്തിനെന്ന വ്യാജേന എടിഎമ്മില്‍ കയറിയ കള്ളന് 8.2 ലക്ഷം രൂപയുമായി മുങ്ങി
Jun 1, 2020, 16:45 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 01.06.2020) ലോക് ഡൗണ്‍ കാലത്ത് അണുനാശിനി പ്രയോഗത്തിനെന്ന വ്യാജേന എടിഎമ്മില്‍ കയറിയ കള്ളന് 8.2 ലക്ഷം രൂപയുമായി മുങ്ങി. ചെന്നൈ എംഎംഡിഎ ഈസ്റ്റ് റോഡിലാണ് സംഭവം. എടിഎമ്മിനു പുറത്ത് സുരക്ഷാ ജീവനക്കാരന് നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു കവര്‍ച്ച. അണുനാശിനി പ്രയോഗിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയും എത്തിയ മോഷ്ടാവില്‍ സംശയം തോന്നാതിരുന്ന സുരക്ഷാ ജീവനക്കാരന് ഏറെ നേരം ഇയാളെ ഉള്ളില്‍ തുടരാന്‍ അനുവദിച്ചു.
സംഭവത്തില്‍ മധുരവൊയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈയില്‍ എല്ലാ വാര്‍ഡിലും പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം മുതലെടുത്താണ് ഇയാള്‍ വേഷം മാറി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Chennai, News, National, ATM, Lockdown, Robbery, Unidentified man stole 8.2 lakh from ATM on pretext of spraying disinfectant
പണമെടുക്കാന്‍ എത്തിയ ആളുകള്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇയാള്‍ ബാങ്കിന്റെ ജീവനക്കാരനാണെന്നാണ് ഉപഭോക്താക്കള്‍ കരുതിയത്. എന്നാല്‍, പണമെടുത്ത് പുറത്തിറങ്ങിയ ഇയാള്‍ പെട്ടെന്ന് പുറത്തു നിര്‍ത്തിയ ഓട്ടോയില്‍ കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.
സംഭവത്തില്‍ മധുരവൊയല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈയില്‍ എല്ലാ വാര്‍ഡിലും പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം മുതലെടുത്താണ് ഇയാള്‍ വേഷം മാറി മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Chennai, News, National, ATM, Lockdown, Robbery, Unidentified man stole 8.2 lakh from ATM on pretext of spraying disinfectant
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

