SWISS-TOWER 24/07/2023

ഉമാ ഭാരതി സോണിയാ ഗാന്ധിക്കെതിരെ ഇറങ്ങില്ല

 


ADVERTISEMENT

ന്യൂഡല്‍ഹി: റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും ബി.ജെ.പി നേതാവ് ഉമാഭാരതി പിന്മാറി. നേരത്തെ സോണിയയ്‌ക്കെതിരെ മത്സരിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും തന്റെ മണ്ഡലമായ ഝാന്‍സിയില്‍ മത്സരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ഉമാഭാരതി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉമാ ഭാരതിയെ ഝാന്‍സി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

ഉമാ ഭാരതി സോണിയാ ഗാന്ധിക്കെതിരെ ഇറങ്ങില്ലസോണിയാ ഗാന്ധിക്കെതിരെ ശക്തമായ മത്സരം നടത്താന്‍ വേണ്ടിയാണ് ഉമാ ഭാരതിയെ റായ്ബറേലിയില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി നീക്കം നടത്തിയത്. അതേസമയം റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ബി.ജെ.പി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ചും അന്തിമ തീരുമാനം ഉടന്‍ വരുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

രണ്ട് മണ്ഡലത്തിലും ശക്തരായ നേതാക്കളെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 3,72,165 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ റായ്ബറേലിയില്‍ വിജയിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 25,444 വോട്ടുകള്‍ മാത്രം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : New Delhi, National, Election-2014, BJP, Sonia Gandhi, Congress, Lok Sabha, Uma Bharti: Will stick to Jhansi seat; can additionally contest from Rae Bareli. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia