New Movie | പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ 'മാമന്നന്‍' ജൂണില്‍ തീയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ തമിഴ് ചിത്രം 'മാമന്നന്‍' ജൂണില്‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്നതാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. 
Aster_MIMS

കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍'. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. 

New Movie | പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ 'മാമന്നന്‍' ജൂണില്‍ തീയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി

ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ ആര്‍ റഹ് മാന്‍ ആണ് സംഗീതം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. 

Keywords: Kochi, News, Kerala, Cinema, Entertainment, Maamannan, First look poster, Actor, Actress, Keerthi Suresh, Udhay-Vadivelu starrer Maamannan first look out.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia