SWISS-TOWER 24/07/2023

മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണം: ഉദ്ദവ് താക്കറെ

 


ADVERTISEMENT

മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണം: ഉദ്ദവ് താക്കറെ
മുംബൈ: മുംബൈയില്‍ താമസിക്കുന്ന ബീഹാറികള്‍ക്ക് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കണമെന്ന്‌ ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഉദ്ദവ് താക്കറേ. മഹാരാഷ്ട്രയിലെ ബീഹാറികള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന രാജ് താക്കറെയുടെ പ്രസ്താവന വന്‍ വിവാദത്തിന്‌ കാരണമായിരിക്കുന്ന സാഹചര്യത്തിലാണ്‌ ബീഹാറികള്‍ക്കെതിരെ ശിവസേനയും രംഗത്തെത്തിയത്.

ആഗസ്റ്റ് അഞ്ചിന്‌ മുംബൈയിലെ ആസാദ് മൈതാനിയിലുണ്ടായ അതിക്രമത്തില്‍ ബീഹാര്‍ സ്വദേശിയായ അബ്ദുല്‍ ഖാദിര്‍ എന്നയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ്‌ വിവാദങ്ങള്‍ തുടങ്ങിയത്. അബ്ദുല്‍ ഖാദിറിന്റെ അറസ്റ്റിനെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശക്തമായി വിമര്‍ശിക്കുകയും അറസ്റ്റിനെ യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. മറ്റ് സംസ്ഥാനക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ വിവരം അതാത് സംസ്ഥാനത്തെ പോലീസിനെ അറിയിക്കണമെന്ന ചട്ടം മുംബൈ പോലീസ് ലംഘിച്ചതായി നിതീഷ് ആരോപിച്ചു.

തുടര്‍ന്ന്‌ ശിവസേന മുഖപത്രമായ സാം നയിലൂടെ ഉദ്ദവ് താക്കറെ നിതീഷ്‌ കുമാറിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഉദ്ദവ് താക്കറേ ചൊവ്വാഴ്ച നടത്തിയത്.

SUMMERY: Mumbai: Outdoing his cousin Raj, Shiv Sena working president Uddhav Thackeray on Tuesday said that a permit system be implemented for Biharis who want to live and work in Mumbai. 

Keywords: National, Mumbai, Shiv Sena, Uddhav Thackeray, Permit, Biharis, Azad Maidan, Violence, Arrest, 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia