കേട്ടതെല്ലാം തെറ്റ്; യുഎഇയില്‍ നിന്നും നാടുകടത്തിയ അഫ്ഷാന്‍ ജബീനിന് ഐസിസുമായി ബന്ധമില്ല

 


ഹൈദരാബാദ്: (www.kvartha.com 26.09.15) ഐസിസിന്റെ റിക്രൂട്ടര്‍ എന്നാരോപിച്ച് അറസ്റ്റിലായ അഫ്ഷാന്‍ ജബീനിന് ഐസിസുമായി യാതൊരു ബന്ധവുമില്ലെന്ന് റിപോര്‍ട്ട്. ദി ഹിന്ദുവാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അഫ്ഷാന്‍ ജബീനും ഐസിസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

നിക്കി ജോസഫ് എന്ന പേരിലറിയപ്പെടുന്ന അഫ്ഷാന്‍ ജബീനെ ഐസിസ് ബന്ധത്തിന്റെ പേരിലാണ് യുഎഇയില്‍ നിന്നും നാടുകടത്തിയത്. എന്നാല്‍ 37കാരിയായ അഫ്ഷാന്‍ മറ്റുള്ളവരെ ഇസ്ലാം മതം സ്വീകരിക്കാന്‍ വേണ്ട പ്രോല്‍സാഹനം നല്‍കിയിരുന്നു. എന്നാല്‍ ഐസിസുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഫേസ്ബുക്കില്‍ വളരെ പ്രശസ്തയാണ് അഫ്ഷാന്‍. ആറായിരത്തോളം ഫോളോവേഴ്‌സുള്ള അഫ്ഷാന്‍ ഇസ്ലാം വേഴ്‌സസ് ക്രിസ്ത്യാനിറ്റി, ഹു ഈസ് റിയല്‍ ഇസ്ലാമിസ്റ്റ്?, ദൗല ഇസ്ലാമിക്, റിയല്‍ ജിഹാദി എന്നീ പേജുകളില്‍ സജീവമായിരുന്നു.

ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് അഫ്ഷാനെ യുഎഇയില്‍ നിന്നും നാടുകടത്തിയത്.
കേട്ടതെല്ലാം തെറ്റ്; യുഎഇയില്‍ നിന്നും നാടുകടത്തിയ അഫ്ഷാന്‍ ജബീനിന് ഐസിസുമായി ബന്ധമില്ല

SUMMARY: Hyderabad: The case of Afshan Jabeen, the women alleged to be a recruiter for the ISIS has taken a new twist.

Keywords: ISIS, Iraq, Syria, UAE, Afshan Jabeen,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia