രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു

 


ലുധിയാന: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ബലാല്‍സംഗശേഷം രഹസ്യഭാഗത്തുനിന്നും ചോര വാര്‍ന്നൊലിക്കുന്ന പെണ്‍കുട്ടിയെ അക്രമികള്‍ റോഡിലുപേക്ഷിക്കുകയും ചെയ്തു. ലുധിയാനയിലാണ് നാടിനെനടുക്കിയ സംഭവം അരങ്ങേറിയത്.

നിരവധി പേര്‍ ബലാല്‍സംഗത്തില്‍ പങ്കാളികളാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കേസിലെ മുഖ്യപ്രതികള്‍ രണ്ടുപേരാണ്. ഇതില്‍ ഒരാള്‍ വികലാംഗനും മറ്റൊരാള്‍ 80 കാരനുമാണ്.

റോഡില്‍ കിടന്ന പെണ്‍കുട്ടിയെ അതുവഴി പോയ ചിലരാണ് കണ്ടെത്തിയത്. ഉടനെ പോലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്ത് റോഡിലുപേക്ഷിച്ചുമാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുടിലില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയും പ്രതികള്‍ മോഷ്ടിച്ചതായി ആരോപണമുണ്ട്.

SUMMARY: Ludhiana: On a day four men were convicted of the brutal gang-rape of a 23-year-old girl that horrified the nation, a two-year-old girl was hospitalized after being allegedly raped by two men in Ludhiana, Punjab.

Keywords: National news, Ludhiana, Four men, Convicted, Brutal gang-rape, 23-year-old girl, Horrified, Nation, Two-year-old girl, Hospitalized, Allegedly, Raped, Ludhiana, Punjab.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia