Found Dead | 2 വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍; നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് റിപോര്‍ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യത്ത് രണ്ട് വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡ സ്വദേശിനി സമ്പദ(22)യെയും ചെന്നൈയിലെ സര്‍കാര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേതയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡികല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Aster mims 04/11/2022

വ്യാഴാഴ്ച രാവിലെ 11 മണിയോടെ സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലക്ഷ്മണ ശ്വേതയെ ഷോള്‍ കഴുത്തില്‍ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും റിപോര്‍ടുകള്‍ പറയുന്നു. ഫിലിപീന്‍സില്‍ രണ്ടാംവര്‍ഷ മെഡികല്‍ വിദ്യാര്‍ഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

Found Dead | 2 വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍; നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് റിപോര്‍ട്

അതേസമയം, മെഡികല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്താന്‍ സ്വദേശിനി തനിഷ്‌ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നിലുള്ളത്.

Keywords: New Delhi, News, National, Found Dead, Death, Girl, Students, Two students found dead in Noida and Chennai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script