ഗുജറാത്തിലെ രണ്ട് ബിജെപി നേതാക്കള്‍ എ.എ.പി ടിക്കറ്റില്‍ മല്‍സരത്തിന്

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 29.03.2014) എ.എപി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സ്ഥാനാര്‍ത്ഥിപട്ടികയില്‍ രണ്ട് മുന്‍ ബിജെപി നേതാക്കളുടെ പേരും. ഗുജറാത്തിലെ മല്‍സരാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി പ്രസിദ്ധീകരിച്ചത്. മുന്‍ ബിജെപി എം.എല്‍.എ ആയ കാനു കല്‍സരിയ ഭാവനഗറില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.

ഗുജറാത്തിലെ രണ്ട് ബിജെപി നേതാക്കള്‍ എ.എ.പി ടിക്കറ്റില്‍ മല്‍സരത്തിന്ഭാവനഗര്‍ ജില്ലയിലെ കൃഷിഭൂമി നിര്‍മ്മ സിമന്റ് പ്ലാന്റിന് നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ കാനു ഒടുവില്‍ പാര്‍ട്ടി വിടുകയായിരുന്നു.

ബിജെപിയിലെ മറ്റൊരു വിമതനായ കല്‍സരിയയാണ് എ.എ.പിയുടെ മറ്റൊരു സ്ഥാനാര്‍ത്ഥി. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സദ്ഭാവന മഞ്ചിന്റെ കീഴിലാണ് ഭാവനഗറില്‍ നിന്നും കല്‍സരി മല്‍സരിച്ചത്. എന്നാല്‍ ബിജെപിയുടെ കേശു നക്‌റാനിയോട് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.

SUMMARY: Ahmedabad: Aam Admi Party on Friday announced a list of eight candidates in Gujarat for the upcoming Lok Sabha polls, including two former BJP members.

Keywords: Ahmedabad, Aam Admi Party, Friday, Gujarat, Lok Sabha polls, BJP members.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia