ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥിനികൾ കൂട്ടമാനഭംഗത്തിനിരയായി
Sep 23, 2012, 23:18 IST
ADVERTISEMENT
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥിനികളെ മൂന്ന് യുവാക്കൾ ചേർന്ന് ബലാൽസംഗം ചെയ്തു. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലക്കി പെൺകുട്ടികളെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു മാനഭംഗം. ആലിപൂർ ജില്ലയിലായിരുന്നു സംഭവം. പ്രതികളായ വിക്കി, സുനിൽ എന്നീ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പാർട്ടി നടത്താനെന്ന വ്യാജേന പെൺകുട്ടികളെ പ്രതികളിലൊരാളായ വിക്കിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടികൾ അതിഥികളായി മറ്റാരേയും കാണാതെ തിരികെ പോകാൻ ഒരുങ്ങിയെങ്കിലും മറ്റുള്ളവർ ഉടനെ എത്തുമെന്ന യുവാക്കളുടെ വാക്കുകൾ പെൺകുട്ടികൾ വിശ്വസിച്ചു. പ്രതികൾ നൽകിയ ജൂസ് കഴിച്ചയുടനെ ഇരുവർക്കും ബോധം നഷ്ടപ്പെടുകയായിരുന്നു.
ബലാൽസംഗവിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെങ്കിലും വിദ്യാർത്ഥിനികൾ മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകി. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
keywords: National, rape, gang rape, two students, Delhi University,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

