ക്രൂഡ് ബോംബ് സ്‌ഫോടനത്തില്‍ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം; 2 പേര്‍ അറസ്റ്റില്‍
Feb 7, 2022, 18:31 IST
പൂനെ: (www.kvartha.com 07.02.2022) ശനിയാഴ്ച പൂനെയിലെ ചാര്‍ഹോളി ബുദ്രക് ഏരിയയിലെ വാദ്മുഖ് വാഡിയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെടുകയും മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ക്രൂഡ് ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിംപ്രി-ചിഞ്ച്വാഡ് പൊലീസ് അറസ്റ്റ് ചെയ്തു. ദിഗിയിലെ വിശ്രാന്തവാഡി റോഡിലെ ചേരിയില്‍ താമസിക്കുന്ന പ്രദീപ് ചവാന്‍ (34), ഗരീബ്ദാസ് ചവാന്‍ (35) എന്നിവരെയാണ് പിടികൂടിയത്.
ശനിയാഴ്ച രാവിലെ 11.45 മണിയോടെ വാദ്മുഖ് വാഡിയിലെ കരിമ്പ് തോട്ടത്തിന് സമീപമുള്ള തുറസായ സ്ഥലത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ പന്തുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ബോംബ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ബോംബുകള്‍ പൊട്ടിത്തെറിച്ച് രാധാ ഗോകുല്‍ ഗാവ്‌ലി (5) കൊല്ലപ്പെടുകയും ആര്‍തി ഗാവ്‌ലി (4), രാജേഷ് ഗാവ്‌ലി (4) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസംസ്‌കൃത ബോംബുകള്‍ പൊട്ടിത്തെറിക്കുന്നത് മരണകാരണമാകുമെന്ന് അറിഞ്ഞിട്ടും പ്രതികള്‍ അവ വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എവിടെ നിന്ന്, എന്തിന് വേണ്ടിയാണ് പ്രതികള്‍ അസംസ്‌കൃത ബോംബുകള്‍ കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സ്ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Keywords: Pune, News, National, Death, Injured, Children, Arrest, Arrested, Two arrested for crude bomb explosion that killed 5-year-old girl.
Keywords: Pune, News, National, Death, Injured, Children, Arrest, Arrested, Two arrested for crude bomb explosion that killed 5-year-old girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.