Disaster | തുംഗഭദ്ര ഡാം ഭീതിയിൽ; ഗേറ്റ് തകർന്ന് വൻതോതിൽ ജലം പുറത്തേക്ക് ഒഴുകുന്നു, കനത്ത ജാഗ്രത
ബെംഗളൂറു : (KVARTHA) കർണാടകയിലെ ബെല്ലാരി (Ballari) ജില്ലയിലുള്ള തുംഗഭദ്ര ഡാം (Tungabhadra Dam) അപകടത്തിന്റെ വക്കില്‍. ഡാമിന്റെ ഒരു ഗേറ്റ് പൊട്ടിയതിനെ തുടർന്ന് വൻതോതിലുള്ള വെള്ളം പുറത്തേക്കൊഴുകുകയാണ്. 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അപകടം സംഭവിക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 19ാം ഡാമിന്റെ ഗേറ്റ് തകര്‍ന്നത്. തുടര്‍ന്ന് 35,000 ക്യുസെക്‌സ് വെള്ളം അതിവേഗത്തില്‍ നദിയിലേക്ക് ഒഴുകി. 33 ഗേറ്റുകളാണ് ഡാമിന് ആകെയുള്ളത്. ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ ഞായറാഴ്ച രാവിലെ അധികൃതർ എല്ലാ ഗേറ്റുകളും തുറന്നിരിക്കുകയാണ്.
അറ്റകൂറ്റപണികള്‍ നടത്തണമെങ്കില്‍ 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം നദിയിലേക്ക് ഒഴുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം ഡാമില്‍ നിന്നും ഒഴുക്കി വിട്ടിട്ടുണ്ട്.
കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്പൂർ (Koppal, Vijayanagar, Ballari and Raipur) ജില്ലകളിലെ ജനങ്ങള്‍ ജാഗ്രതയിലാണ്. ഡാമിന്റെ അവസ്ഥ ഗുരുതരമാണെന്നും വൻതോതിലുള്ള നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആശങ്ക ഉയർന്നിരിക്കുകയാണ്.#TungabhadraDam #damcollapse #floodalert #Karnataka #India #disaster #waterrelease #emergency