മധ്യപ്രദേശില്‍ 2.4 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുമായി ട്രക് ഉപേക്ഷിക്കപ്പെട്ട നിലയില്‍
May 1, 2021, 15:41 IST
ഭോപ്പാല്‍: (www.kvartha.com 01.05.2021) മധ്യപ്രദേശില്‍ 2.4 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുമായി ട്രകിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ ട്രക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാക്‌സിന്‍ കണ്ടെത്തുകയായിരുന്നു. ട്രകില്‍ കോവാക്‌സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഏകദേശം എട്ട് കോടി രൂപ വില വരുന്ന വാക്‌സിനാണ് ട്രകിലുണ്ടായിരുന്നത്. ട്രകിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്‌സിന് കേടൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രകിന്റെ ഡ്രൈവറിനെയും ക്ലീനറേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, COVID-19, Vaccine, Police, Truck with over 2 lakh Covid-19 vaccine doses found abandoned by roadside in MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.