ഓടോറിക്ഷയ്ക്ക് മുകളില്‍ മണല്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

 


മുംബൈ: (www.kvartha.com 16.01.2022) ഓടോറിക്ഷയ്ക്ക് മുകളില്‍ മണല്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപോര്‍ട്. മുംബൈയിലെ ദുര്‍ഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് അപകടം. മണല്‍ നിറച്ചെത്തിയ ലോറി ഓടോറിക്ഷയിലേക്ക് മറിയുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവറെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓടോറിക്ഷയ്ക്കൊപ്പം നിരവധി ബൈകുകള്‍കും കേടുപാടുകള്‍ സംഭവിച്ചതായും വിവരമുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രക് ഡ്രൈവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഓടോറിക്ഷയ്ക്ക് മുകളില്‍ മണല്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

Keywords:  Mumbai, News, National, Accident, Hospital, Police, Case, Injured, Truck overturns on autorickshaw in Mumbai, one injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia