Accident | വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം; 3 കുട്ടികളുള്‍പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം, 24 പേര്‍ക്ക് പരുക്ക്
Jun 28, 2023, 12:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) വിവാഹ സംഘം സഞ്ചരിച്ച ലോറി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളുള്‍പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റതായും നിരവധി കുട്ടികളെ കാണാതായതായും റിപോര്‍ടുണ്ട്. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
ഗ്വാളിയോറിലെ ബില്ഹേട്ടി ഗ്രാമത്തില്‍ നിന്ന് വധുവിന്റെ സംഘത്തോടൊപ്പം ലോറിയില്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. വാഹനം ബുഹാര ഗ്രാമത്തില്‍ എത്തിയപ്പോള്‍ ചക്രം വഴുതി പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
Keywords: News, National, Injured, Madhya Pradesh, Death, Accident, Truck falls into river in Madhya Pradesh, 5 dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

