Arrested | 'ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി, മൃതദേഹങ്ങള്‍ കിണറ്റില്‍ ഉപേക്ഷിച്ചു'; 17കാരന്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com) സ്വന്തം കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തച്ഛന്‍(70), അമ്മ (32), സഹോദരി (10), ബന്ധു എന്നിവരെയാണ് കോടാലി ഉപയോഗിച്ച് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള കമാല്‍പൂരിലെ ദുരൈ ശിവ്ബാരിയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നാലുപേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ അടുത്തുള്ള കിണറ്റില്‍ ഉപേക്ഷിച്ചു. കൃത്യം നടത്തുന്ന സമയത്ത് വീട്ടിലുള്ളവരുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചിരുന്നു.
പ്രതിയെ സമീപത്തെ മാര്‍കറ്റില്‍ നിന്നാണ് 17കാരനെ അറസ്റ്റ് ചെയ്തത്. മുമ്പ് ഇയാള്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. കുറ്റാന്വേഷണ പരമ്പരകള്‍ക്ക് പ്രതി അടിമയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Keywords: Patna, News, National, Arrest, Arrested, Police, Killed, Tripura: Minor held for allegedly murdering four.

