നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങിയ സി.പി.എം നേതാവിനെ പാര്‍ട്ടി പുറത്താക്കി
Oct 20, 2013, 13:06 IST
അഗര്‍ത്തല: നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങിയ ത്രിപുരയിലെ സി.പി.എം പ്രാദേശിക നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ജോഗേന്ദ്ര നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സമര്‍ അചാര്‍ജിയെയാണ് പാര്‍ട്ടി നടത്തിയ അന്വേഷത്തില്‍ കുറ്റക്കാരനെന്ന് കണ്ട് നടപടിയെടുത്തത്.
കഴിഞ്ഞ ദിവസമാണ് സമര്‍ നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായത്. വാര്‍ത്താ ചാനലുകളാണ് ദൃശ്യം പുറത്തുവിട്ടത്. നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യം ഇയാള്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുക എന്നത് തന്റെ ആഗ്രഹമാണെന്നും അത് താന്‍ സഫലീകരിച്ചുവെന്നും സമര്‍ വീഡിയോ ദൃശ്യത്തില്‍ പറയുന്നു.
ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 20 ലക്ഷം രൂപ പിന്‍വലിച്ചായിരുന്നു നേതാവ് ആഗ്രഹം നിറവേറ്റിയത്. കോടിക്കണക്കിന് പണം സമ്പാദിച്ചിട്ട് പാവപ്പെട്ടവരാണെന്ന് നടിച്ച് ജീവിക്കുന്ന സഖാക്കളെ പോലെയല്ല താനെന്നും ഇതുവരെ രണ്ടര കോടി രൂപ സമ്പാദിച്ചുവെന്നും പറഞ്ഞ സമര്‍, അഗര്‍ത്തല നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ ചെലവ് കുറഞ്ഞ കക്കൂസുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്നാണ് പണം സമ്പാദിച്ചതെന്നും തുറന്നുപറയുന്നു.
സമറിന്റെ സുഹൃത്ത് വഴിയാണ് മൊബൈല്‍ ദൃശ്യം ചാനലുകള്‍ക്ക് ലഭിച്ചത്. ലളിത ജീവിതം നയിക്കുന്ന തികഞ്ഞ കമ്മ്യൂണിസ്റ്റായ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ പണം കൊണ്ടുള്ള കളി തലവേദനയും നാണക്കേടുമുണ്ടാക്കി. ഇതേതുടര്‍ന്നാണ് പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന് സമറിനെ പുറത്താക്കിയത്.
സംഭവം ചൂടുപിടച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

SUMMARY: Agartala: The CPI(M) has expelled its leader in Tripura who lay on a bed of cash withdrawn from his own bank account to fulfill a long cherished dream.
Jogendranagar committee member of the CPI(M) in Agartala, Samar Acharjee, a contractor by profession, was shown lying on bundles of currency notes on television footage.
Keywords: CPM, Leader, Suspension, Bank, Cash, National, Politics, Samar Acharjee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Jogendranagar committee member of the CPI(M) in Agartala, Samar Acharjee, a contractor by profession, was shown lying on bundles of currency notes on television footage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.