SWISS-TOWER 24/07/2023

Mahua Moitra | വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം: പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് മഹുവ മൊയ്ത്ര

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കാനായി പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 
Aster mims 04/11/2022

അദാനിക്കെതിരെ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായ ദര്‍ശന്‍ ഹിരനന്ദാനിക്ക് മഹ്‌വ മൊയ്ത്ര തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐ ഡിയും പാസ്‌വേഡും കൈമാറിയെന്നാണ് ആരോപണം. ഇതേകുറിച്ചാണ് പാര്‍ലമെന്റ് എതിക്‌സ് കമിറ്റി അന്വേഷിക്കുന്നത്. വിശദീകരണം നല്‍കാന്‍ മഹുവ ഒക്ടോബര്‍ 31ന് ഹാജരാകണമെന്ന് കമിറ്റി നിര്‍ദേശിച്ചിരുന്നു. 

Mahua Moitra | വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം: പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് മഹുവ മൊയ്ത്ര

എന്നാല്‍, തനിക്ക് ആ ദിവസം ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു പരിപാടിയുണ്ട്, നവംബര്‍ നാല് വരെ തിരക്കാണെന്നും അതുകഴിഞ്ഞ് എതിക്‌സ് കമിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്നുമാണ് മഹുവ പറഞ്ഞത്. പരാതിക്കാരനായ ബിജെപി എം പി നിഷികാന്ത് ദുബെ, സുപ്രീംകോടതി അഭിഭാഷകനും മഹുവയുടെ മുന്‍ പങ്കാളിയുമായ ജയ് ആനന്ദ് ദേഹാദ്രായ് എന്നിവരുടെ മൊഴി വ്യാഴാഴ്ച എതിക്‌സ് കമിറ്റി രേഖപ്പെടുത്തിയിരുന്നു. സര്‍കാരിനെയും അദാനി ഗ്രൂപിനെയും ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ അനുമതി നല്‍കുക വഴി പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. 

Keywords: News, National, Politics, Trinamool Congress, Mahua Moitra, Lok Sabha, Ethics panel, Allegations, BJP, Programme, Appear, Time, National News, Trinamool's Mahua Moitra seeks more time to appear before ethics panel.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia