ADVERTISEMENT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം അനുഭാവികളായ അദ്ധ്യാപകര്‍ക്ക് കോളേജുകളില്‍ വിലക്ക്. തൃണമുല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളാണ് വിലക്കേര്‍പ്പെടുത്തിയത്. തൃണമുല്‍ ചത്ര പരിഷത്ത് സംഘടന നേതാവായ ശങ്കു പാണ്ഡയാണ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
അദ്ധ്യാപകര്‍ക്ക് സിപിഎം അനുഭാവികള്‍ ആകാം എന്നും എന്നാല്‍ അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം പാര്‍ട്ടി പ്രവര്‍ത്തനം നടത്താമെന്നുമാണ് പ്രസ്താവന. ഇവര്‍ക്കെതിരെ അവസാനം വരെ തൃണമുല്‍ കോണ്‍ഗ്രസ് പോരാടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ശങ്കു പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് മമതാ ബാനര്‍ജിയുടെ സ്വേഛാധിപത്യ ഭരണമാണ് നടക്കുന്നതെന്ന സിപിഎമ്മിന്റെ ആരോപണത്തിന് അടിവരയിടുന്നതാണ് ശങ്കു പാണ്ഡെയുടെ പ്രസ്താവന. ഇതിനെതിരെ സിപിഎം അദ്ധ്യാപക സംഘടനകള്‍ കൊല്‍ക്കത്തയില്‍ റാലി നടത്തി.
English Summery
Kolkata: A student leader of the Trinamool Congress has virtually issued a fatwa against anyone supporting the CPM in Bengal's colleges .
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

