ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ലോക്കോ പൈലറ്റ് മരിച്ചു
Nov 17, 2019, 10:56 IST
ഹൈദരാബാദ്: (www.kvartha.com 17.11.2019) ഒരാഴ്ച മുമ്പ് ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പൈലറ്റ് മരിച്ചു. എംഎംടിഎസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ചന്ദ്രശേഖര്‍ ആണ് മരിച്ചത്. ഹൈദരാബാദ് കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 11ന് തിങ്കളാഴ്ച രാവിലെ 10:30 മണിയോെയായിരുന്നു സംഭവം.
അപകടത്തില്‍ കാബിനില്‍ കുടുങ്ങിയ ലോക്കോ പൈലറ്റിനെ എട്ടു മണിക്കൂര്‍ നേരത്തെ ശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30 ഓടെ ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹുന്ദ്രി ഇന്റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. സിഗ്നല്‍ പ്രശ്നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നില്‍ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇരു ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hyderabad, News, National, Train, Death, Injured, hospital, Railway, Treatment, trains collide in Hyderabad; Injured loco pilot dies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.