Tomato Price | ലഭ്യത കുറഞ്ഞതോടെ തക്കാളി വില വീണ്ടും കുതിച്ചുയര്‍ന്നു; കിലോയ്ക്ക് 259 രൂപ
Aug 3, 2023, 17:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ വില വീണ്ടും കുതിച്ചുയര്‍ന്നു. മദര്‍ ഡെയ്‌ലി സ്റ്റാളുകളില്‍ കിലോയ്ക്ക് 259 രൂപ നിരക്കിലാണ് തക്കാളിയുടെ വില്‍പന നടക്കുന്നത്. വരും ദിവസങ്ങളില്‍ പച്ചക്കറി വിലയിലും വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
തക്കാളി വില കൂടാനുള്ള പ്രധാന കാരണം ഉത്തരേന്‍ഡ്യയില്‍ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു. കേന്ദ്ര സര്‍കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും വര്‍ധിക്കുകയായിരുന്നു.
ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കൃഷി നാശമാണ് തക്കാളി ക്ഷാമത്തിന് കാരണമായതെന്ന് അസാദ്പൂര്‍ ടുമാറ്റോ അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗഷിക് പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്ഥിഗതികള്‍ മെച്ചപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: New Delhi, News, National, Tomato, Price, Tomato Prices Surge Again, Mother Dairy Selling It At Rs 259/Kg.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.