എക്സ്പ്രസ് ഹൈവേയില്‍ ട്രക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്; റോഡില്‍ ചിതറിവീണത് 20 ടണ്‍ തക്കാളി
Jul 16, 2021, 16:07 IST
ADVERTISEMENT
മുംബൈ: (www.kvartha.com 16.07.2021) തക്കാളി കയറ്റിവന്ന ട്രക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിക്ക് മഹാരാഷ്ട്ര താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകടം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുനിസിപല്‍ കോര്പറേഷന് അധികൃതര്‍ അറിയിച്ചു. 20 ടണ്ണോളം തക്കാളിയായിരുന്നു ട്രകിലുണ്ടായിരുന്നത്.
അപകടസമയത്ത് റോഡിലേക്ക് തക്കാളി ചിതറിവീണതോടെ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. അതേസമയം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, ട്രയിന്‍ ഗതാഗതവും തടസപ്പെട്ടു.
Keywords: Mumbai, News, National, Injured, Road, Accident, Hospital, Tomato-laden truck overturns, 20 tonnes of tomatoes scattered on Eastern Express Highway near Kopari in Thane
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

