എക്‌സ്പ്രസ് ഹൈവേയില്‍ ട്രക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്; റോഡില്‍ ചിതറിവീണത് 20 ടണ്‍ തക്കാളി

 


മുംബൈ: (www.kvartha.com 16.07.2021) തക്കാളി കയറ്റിവന്ന ട്രക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിക്ക് മഹാരാഷ്ട്ര താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടം. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. 20 ടണ്ണോളം തക്കാളിയായിരുന്നു ട്രകിലുണ്ടായിരുന്നത്.

അപകടസമയത്ത് റോഡിലേക്ക് തക്കാളി ചിതറിവീണതോടെ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. അതേസമയം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, ട്രയിന്‍ ഗതാഗതവും തടസപ്പെട്ടു. 

എക്‌സ്പ്രസ് ഹൈവേയില്‍ ട്രക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്; റോഡില്‍ ചിതറിവീണത് 20 ടണ്‍ തക്കാളി

Keywords:  Mumbai, News, National, Injured, Road, Accident, Hospital, Tomato-laden truck overturns, 20 tonnes of tomatoes scattered on Eastern Express Highway near Kopari in Thane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia