ഇന്ന് ഒട്ടകം, നാളെ ചിലപ്പോള്‍ ബക്രീദിന് കടുവകളെ കൊല്ലുന്നത് ഫാഷനാകും: മനേക ഗാന്ധി
Sep 21, 2015, 19:26 IST
ന്യൂഡല്‍ഹി: (www.kvartha.com 21.09.2015) ബലിപ്പെരുന്നാളിന് ഒട്ടകങ്ങളെ കൊല്ലുന്നതിനെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇറച്ചിക്കായി കൊണ്ടുവരുന്ന ഒട്ടകങ്ങള്‍ രാജസ്ഥാനില്‍ നിന്നും എത്തിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ ആന്റ് നാച്വറല്‍ റിസോഴ്‌സസിന്റെ അഭിപ്രായത്തില്‍ വംശനാശം നേരിടുന്ന ഒന്നാണ് ഒട്ടകങ്ങള്‍.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് ഒട്ടകങ്ങളെ വന്‍ തോതില്‍ അനധികൃതമായി കടത്തുന്നുണ്ട്. കര്‍ണാടകയില്‍ ഒട്ടകങ്ങളെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് സവാരിക്കെന്ന നിലയില്‍ ഇവിടേയ്ക്ക് ഒട്ടകങ്ങളെ എത്തിക്കുന്നുണ്ട്. കേരള ഹൈക്കോടതിയും ഒട്ടകങ്ങളെ അറുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഒത്താശയോടെ തന്നെ ഒട്ടകങ്ങളെ അറുത്ത് ഇറച്ചി ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും മനേക ഗാന്ധി ആരോപിക്കുന്നു.
ഒട്ടകങ്ങളെ കൊല്ലുന്നതിന് മതപരമായ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മനേക പറയുന്നു. ആടുകളെ അറുക്കുന്നതിന് മാത്രമാണ് നിയമത്തിന്റെ അംഗീകാരമുള്ളത്. ഇന്ന് ഒട്ടകം, നാളെ ചിലപ്പോള്‍ ബക്രീദിന് കടുവകളെ കൊല്ലുന്നതാകും ഫാഷന്‍ മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
SUMMARY: The Indian camel, the single humped or Dromedary, is the pride of Rajasthan and thousands of poor families are dependant on it for their travel across the desert. They are low maintenance animals, subsisting on dry grass and shrubs .
Keywords: Bakrid, Maneka Gandhi, Camel, Tiger

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.