Crime | തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം തമിഴ് നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു; കണ്ടെയ് നറില്‍ കടത്താന്‍ ശ്രമിച്ച പണവും കണ്ടെടുത്തു

 
Thrissur ATM Robbery Gang Busted in Tamil Nadu
Thrissur ATM Robbery Gang Busted in Tamil Nadu

Representational Image Generated By Meta AI

● പിടിയിലായത് ഹരിയാന സ്വദേശികള്‍
● സംഭവം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ

നാമക്കല്‍: (KVARTHA) തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം തമിഴ് നാട്ടില്‍ പിടിയില്‍. നാടിനെ നടുക്കിയ കവര്‍ച്ചാ കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരു പൊലീസുകാരന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 


എടിഎമ്മില്‍നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.  തമിഴ് നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ച് തമിഴ് നാട് പൊലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായതെന്നും മോഷ്ടിച്ച പണവുമായി കണ്ടെയ്‌നറിലാണ് സംഘം യാത്ര ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. തുടര്‍ന്ന് നാമക്കല്‍ പൊലീസ് കണ്ടെയ്‌നര്‍ ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

 

തൃശൂരിലെ വിവിധ ഭാഗങ്ങളിലായി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എടിഎമ്മുകള്‍ കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കൊള്ള. പുലര്‍ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. 

 

മാപ്രാണത്തുനിന്ന് 30 ലക്ഷം, കോലഴിയില്‍ നിന്ന് 25 ലക്ഷം, ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍നിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവര്‍ന്നത്. വെള്ള കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉള്‍പ്പെടെ കണ്ടെയ്‌നറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് സൂചന. പ്രതികളെ പിടികൂടാന്‍ തൃശൂരിലെ അതിര്‍ത്തികളിലെല്ലാം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അന്യസംസ്ഥാനത്തേക്ക് പ്രതികള്‍ കടന്നിരിക്കാം എന്നും ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു.

#ThrissurATMRobbery, #TamilNaduPolice, #Encounter, #CrimeNews, #KeralaNews, #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia