വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 3 മരണം; 4 പേര്‍ക്ക് പരിക്ക്

 


ചെന്നൈ: (www.kvartha.com 05.01.2022) തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് മരണം. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തില്‍ കുമാര്‍, കാശി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. 

അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സാത്തുര്‍ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. വെടിമരുന്ന് നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. 

വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 3 മരണം; 4 പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പുതുവര്‍ഷദിനത്തില്‍ വിരുദുനഗര്‍ ജില്ലയില്‍ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചിരുന്നു.

Keywords: Chennai, News, National, Death, Injured, Accident, Blast, Police, Case, Three workers died in blast at Fireworks factory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia