ലക്‌നൗവില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 3 മരണം, 6 പേര്‍ക്ക് പരിക്ക്
May 6, 2021, 10:23 IST
ലക്‌നൗ: (www.kvartha.com 06.05.2021) ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഓക്സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. ആറു പേര്‍ക്കു പരിക്കേറ്റു. കെ ടി ഓക്സിജന്‍ പ്ലാന്റിലാണ് സംഭവം. കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലിന്‍ഡര്‍ നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റവരില്‍ രണ്ടുപേരെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേര്‍ കെജിഎംയുവില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്കെല്ലാം സൗജന്യ ചികിത്സ നല്‍കുമെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Lucknow, News, National, Accident, Death, Injury, Hospital, Treatment, Injured, Three killed, six injured in explosion while refilling oxygen cylinder in Lucknow
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.