ഹൈദരാബാദില്‍ കലാപം: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പഴയനഗരത്തിലെ കിഷന്‍ബാഗില്‍ ചിലര്‍ ഒരു സമുദായത്തിന്റെ പതാക കത്തിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.

ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ 17 പേര്‍ക്ക് പരിക്കേറ്റതോടെ രാജേന്ദ്രനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പരിക്കേറ്റവരില്‍ 10 പേര്‍ പോലീസുകാരാണ്.
പതാക കത്തിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ സംഘടിക്കുകയും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.

ഹൈദരാബാദില്‍ കലാപം: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുഇതേതുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. ആയിരത്തോളം പേര്‍ ഇരുപക്ഷത്തും ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചു.

SUMMARY:
Hyderabad: Three persons were killed today in police firing following communal clashes sparked by alleged burning of a religious flag by some persons in Kishanbagh area of the Old City.

Keywords: Hyderabad, Riot, Killed, Police firing
,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia