SWISS-TOWER 24/07/2023

Elephant | വൈദ്യുതി വേലിയില്‍ നിന്ന് ഷോകേറ്റ് 3 കാട്ടാനകള്‍ ചരിഞ്ഞു; ഫാം ഉടമ അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) വൈദ്യുതി വേലിയില്‍ നിന്ന് ഷോകേറ്റ് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. തമിഴ്‌നാട് ധര്‍മപുരി ജില്ലയിലെ മരന്ദഹള്ളിയിലാണ് സംഭവം. റിസര്‍വ് വനമേഖലയോട് ചേര്‍ന്നുള്ള ഫാമിലെ അനധികൃത വൈദ്യുത വേലിയില്‍ നിന്നാണ് ഷോകേറ്റത്.

കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ആനക്കുട്ടികളെ അധികൃതരെത്തി അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി. അതേസമയം അപകടത്തിന് കാരണമായ വൈദ്യുതി വേലി കെട്ടിയിരുന്ന ഫാം ഉടമ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ച് വൈദ്യുതി വേലിയില്‍ ഉപയോഗിക്കുകയായിരുന്നു. വൈദ്യുതി വേലിക്ക് അനുമതിയും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Aster mims 04/11/2022
Elephant | വൈദ്യുതി വേലിയില്‍ നിന്ന് ഷോകേറ്റ് 3 കാട്ടാനകള്‍ ചരിഞ്ഞു; ഫാം ഉടമ അറസ്റ്റില്‍

Keywords: Chennai, News, National, Arrested, Elephant, Death, Electrocuted, Three elephant dies due to electrocution.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia