SWISS-TOWER 24/07/2023

പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിനെതുടര്‍ന്ന് സംഘര്‍ഷം: യുപിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ലഖ്‌നൗ: ടീനേജുകാരിയെ അവഹേളിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച സൈന്ദ ഫരീദ്പൂര്‍ ഗ്രാമത്തിലെ 14കാരിയെ ഒരു യുവാവ് അവഹേളിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതിനെതുടര്‍ന്ന് സംഘര്‍ഷം: യുപിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുപെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ യുവാവുമായി വഴക്കടിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തു. ഇതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദ്യം ചെയ്യാനെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ജനങ്ങള്‍ ഇരുപക്ഷത്തും സംഘടിക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

പെണ്‍കുട്ടിയും യുവാവും വിത്യസ്ത മതവിഭാഗത്തില്‍പ്പെട്ടത് സംഘര്‍ഷത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. ഇതിനിടയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ദ്രപാല്‍ ജാദവ് (36), ബല്വീര്‍ താക്കൂര്‍(45), ഓം പ്രകാശ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങളെതുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

SUMMARY: Lucknow: Three people were killed and three injured in a village in Uttar Pradesh's Bulandshahr district when two groups clashed after a teenaged girl was harassed, police said on Wednesday.

Keywords: Uttar Pradesh, Bulandshahr district, Teenaged girl
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia