ന്യൂഡല്‍ഹി: ചൈന ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ തന്നെ കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ അതിര്‍ത്തിയില്‍ 3 ചൈനീസ് നുഴഞ്ഞുകയറ്റമുണ്ടായതായി റിപോര്‍ട്ട്. ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റമുണ്ടായത്. ജൂലൈ 16, 18, 20 എന്നീ തീയതികളിലായിരുന്നു നുഴഞ്ഞുകയറ്റം. ഈ ദിവസങ്ങളിലെല്ലാം ചൈനീസ് സേന അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേയ്ക്ക് മൂന്ന് കിലോമീറ്ററോളം കടന്നുകയറിയെന്നും പിന്‍ വാങ്ങുന്നതിന് മുന്‍പ് മണിക്കൂറുകളോളം ഇന്ത്യന്‍ പ്രദേശത്ത് ചിലവഴിച്ചുവെന്നുമാണ് റിപോര്‍ട്ട്.
കുതിരപ്പുറത്ത് സവാരി ചെയ്ത് എത്തിയ 50ഓളം ചൈനീസ് സൈനീകര്‍ ജൂലൈ 16ന് ചുമാറില്‍ പ്രവേശിച്ച് 17മ് തീയതി വരെ പ്രദേശത്ത് തങ്ങിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനീകര്‍ കൈയ്യേറ്റ ഭൂമിയില്‍ നിന്നും പിന്‍ മാറണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ഇവര്‍ വഹിച്ചിരുന്നു. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനീകര്‍ തടഞ്ഞെന്നും അല്പസമയത്തിനുശേഷം ഇവര്‍ മടങ്ങിയെന്നുമാണ് പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. അടുത്ത് തന്നെ നടക്കുന്ന ഫ്‌ലാഗ് മീറ്റിംഗില്‍ ഈ വിഷയം ഇന്ത്യ ചൈനീസ് അധികൃതരെ അറിയിക്കുമെന്നാണ് റിപോര്‍ട്ട്.
SUMMARY: New Delhi: Despite recent statements by Beijing of its intent to improve ties with New Delhi, reports of Chinese incursion into Indian territory continue. Sources have told NDTV that Chinese troops crossed over into Chumar sector in Ladakh region thrice - on July 16, 18, and 20 - in the last five days. On each of these occasions, the soldiers intruded about three kilometres into the Indian side and spent several hours before going back.
Keywords: National news, New Delhi, Chinese troops, Intruded, Indian territory, Eastern Ladakh, Launched, Offensive, Displaying banners, Demanding, India, Leave, Occupied area,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.