സ്വച്ഛ ഭാരതം ക്യാമ്പയിന്‍ നടത്തുന്നവര്‍ വര്‍ഗീയ വിഷം പരത്തുന്നു: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: (www.kvartha.com 13.11.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒളിയമ്പുകള്‍. സ്വച്ഛ ഭാരതം ക്യാമ്പയിന്റെ നടത്തിപ്പുകാര്‍ സമൂഹത്തില്‍ വര്‍ഗീയ വിഷം പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. മോഡി സര്‍ക്കാരിനെതിരേയും രാഹുല്‍ഗാന്ധിയുടെ വിമര്‍ശനമുണ്ടായി. കോപമുള്ളവരാണ് രാജ്യം ഭരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

നമ്മള്‍ ജീവിക്കുന്ന വീടുപോലെയാണ് നമ്മുടെ രാജ്യവും. ഒരു ഭാഗത്ത് ചിലര്‍ വീട് വൃത്തിയാക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ വിദ്വേഷത്തിന്റെ വിഷം പടര്‍ത്തുകയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ അടിത്തറ ക്ഷയിക്കാന്‍ കാരണമാകുന്നു. അടിത്തറ ക്ഷയിക്കുമ്പോള്‍ ശത്രുക്കള്‍ രാജ്യത്തെ മുതലെടുക്കാന്‍ നോക്കും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വച്ഛ ഭാരതം ക്യാമ്പയിന്‍ നടത്തുന്നവര്‍ വര്‍ഗീയ വിഷം പരത്തുന്നു: രാഹുല്‍ ഗാന്ധിക്ലീന്‍ ഇന്ത്യ ക്യാമ്പയില്‍ ഫോട്ടോയ്ക്കുള്ള ഒരു അവസരം മാത്രമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

SUMMARY: New Delhi: Congress vice president Rahul Gandhi on Thursday took pot shots at Prime Minister Narendra Modi's Clean India campaign and said that those behind the initiative are spreading communal poison in the society.

Keywords: New Delhi, Congress, Jawaharlal Nehru, Birth anniversary celebrations, Sonia Gandhi, Rahul Gandhi, BJP, Narendra Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia