ഭക്ഷണം പാഴാക്കുന്നവര്‍ ശ്രദ്ധിക്കുക, അറഫാത്തിന്റെ കഫെയ്ക്ക് മുന്നില്‍ പട്ടിണി പാവങ്ങള്‍ ക്യൂവിലാണ്
Dec 5, 2016, 15:00 IST
മംഗളൂരു: (www.kvartha.com 05.12.2016) കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വരെ മംഗളൂരു നഗരത്തിലെ സൈബര്‍ കഫെ ഉടമ മാത്രമായിരുന്നു അറഫാത്ത് എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ ഇന്ന് ഈ പയ്യന്‍ കാരുണ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. തന്റെ കഫെയില്‍ പ്രൊജക്ട് ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളാണ് അറഫാത്തിനെ കാരുണ്യ വഴിയിലെത്തിച്ചത്.
പാഴാക്കി കളയുന്ന ഭക്ഷണം സൂക്ഷിച്ച് അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് അറഫാത്ത്. തന്റെ സൈബര്‍ കഫെയ്ക്ക് മുന്നില്‍ ഇതിനായി ഒരു ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിരവധി പേരാണ് ഈ ഫ്രിഡ്ജില്‍ ഭക്ഷണം നിക്ഷേപിക്കുന്നത്. ആവശ്യക്കാര്‍ ഇതില്‍ നിന്നും ഭക്ഷണം എടുത്ത് കൊണ്ടുപോകുന്നു. പരിസരത്തെ പാവങ്ങള്‍ക്ക് വലിയ ആശ്വാസമാണ് ഈ ഫ്രിഡ്ജ്. തുടക്കത്തില്‍ തന്നെ വലിയ പിന്തുണയാണ് അറഫാത്തിന് ലഭിച്ചുവരുന്നത്. ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ റോഡില്‍ കെ എം സി ആശുപത്രിക്ക് സമീപം ന്യൂ ബല്‍മട്ട റോഡിലാണ് അറഫാത്തിന്റെ കഫെ.
ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അറഫാത്തിന്റെ കഫെയില്‍ വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്റെ ദീര്‍ഘ നാളത്തെ ആഗ്രഹം സഫലമാക്കണമെന്ന് അറഫാത്തിന് തോന്നി. പിന്നെ വൈകിച്ചില്ല. ഡിസംബര്‍ രണ്ടിന് ഒരു ഫ്രിഡ്ജ് വാങ്ങി തന്റെ കഫെയ്ക്ക് മുന്നില്‍ വെച്ചു. സമീപത്തെ വ്യാപാരികളും അറഫാത്തിന് പിന്തുണ നല്‍കി വരുന്നു.
തന്റെ കാരുണ്യ പദ്ധതി വിപുലീകരിക്കാനും അറഫാത്തിന് ആഗ്രഹമുണ്ട്. അടുത്ത ഘട്ടത്തില്‍ സസ്യ മാംസ ബുക്കുകള്‍ക്ക് പ്രത്യേകം ഭക്ഷണം സൂക്ഷിക്കാന്‍ രണ്ട് ഡോറുള്ള ഫ്രിഡ്ജ് വെക്കാനാണ് തീരുമാനം. തന്റെ ഉടമസ്ഥതയില്‍ അത്താവര്‍ കെ എം സിക്ക് മുന്നിലും, ഹമ്പന്‍കട്ട, ബെന്തോര്‍വല്‍ എന്നിവിടങ്ങളിലുമുള്ള സൈഫര്‍ കഫെകള്‍ക്ക് മുന്നിലും ഇത്തരത്തിലുള്ള ഫ്രിഡ്ജ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അറഫാത്ത്.
Keywords : Mangalore, National, Youth, Food, This public fridge in Mangaluru ensures that needy get one square meal a day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.