SWISS-TOWER 24/07/2023

Suspended | റെയില്‍വെ ട്രാക് മോഷണം പോയ സംഭവം; 2 ആര്‍പിഎഫ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) ബീഹാറിലെ സമസ്തിപൂരില്‍ ഏകദേശം 2 കിലോമീറ്റര്‍ നീളമുള്ള റെയില്‍വെ ട്രാക് മോഷണം പോയതായി റിപോര്‍ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍പിഎഫ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സമസ്തിപൂര്‍ റെയില്‍വേ ഡിവിഷന് പങ്കുള്ളതായാണ് അഭ്യൂഹം.

Aster mims 04/11/2022

മോഷണവിവരം 2023 ജനുവരി 24 നാണ് പുറത്തുവന്നത്. ചരക്ക് ഗതാഗതത്തിനായി നേരത്തെ ഒരു റെയില്‍വേ ലൈന്‍ നിര്‍മിച്ചിരുന്നു. അവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന പഞ്ചസാര മില്‍ അടച്ചുപൂട്ടിയതോടെ ഈ റെയില്‍പാതയും അടച്ചു. മില്‍ പൂട്ടിയ ശേഷം ഇവിടുത്തെ സാധനങ്ങള്‍ ആക്രിവിലയ്ക്ക് ലേലത്തിന് വയ്ക്കാനായിരുന്നു തീരുമാനം. ഇതിലുള്‍പെട്ടതാണ് കാണാതെ പോയ ഒരു റെയില്‍വെ ട്രാക്.

Suspended | റെയില്‍വെ ട്രാക് മോഷണം പോയ സംഭവം; 2 ആര്‍പിഎഫ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ചില റെയില്‍വേ ജീവനക്കാരുടെയും ഒത്താശയോടെ ടെന്‍ഡര്‍ കൂടാതെ ഏകദേശം രണ്ട് കിലോമീറ്റര്‍ നീളമുള്ള റെയില്‍പാത വിറ്റതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നെന്ന് പറയപ്പെടുന്നു. എന്നാല്‍, മോഷണം പോയ ട്രാകുകളുടെ നീളം അര കിലോമീറ്റര്‍ മാത്രമാണെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Keywords: Patna, News, National, Suspension, theft, Railway Track, Thieves steal two kilometers of railway track in Bihar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia