Yediyurappa | നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല, എന്നാല്‍ ഇത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ അല്ലെന്നും ബി എസ് യെദിയൂരപ്പ
ബെംഗ്ളൂറു: (www.kvartha.com) കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ. എന്നാല്‍ ഇതിനര്‍ഥം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്നല്ല. സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
80 വയസായെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. വാജ്പേയി ഉള്പെടെയുള്ളവര് ക്ഷണിച്ചിട്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. ഇനി പോകാന്‍ താത്പര്യമില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
Keywords: Bangalore, News, National, Politics, BJP, B.S.Yeddyurappa, There is no question of contesting next elections, says Yediyurappa.