മുംബൈയിലെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ പെരുകുന്നു
May 5, 2020, 18:04 IST
ADVERTISEMENT
അജയ് പഡ്‌നേക്കര്‍
മുംബൈ: (www.kvartha.com 05.05.2020) മുംബൈയുടെ അതിര്‍ത്തി ജില്ലയായ താനെയില്‍ കൊറോണ വൈറസ് കേസുകള്‍ 1,183 ആയി ഉയര്‍ന്നു. കല്യാണ്‍-ഡോംബിവലിയില്‍ നൂറ്റിതൊണ്ണൂറ്റിയഞ്ചും, മീരാ-ഭയന്തറില്‍ നൂറ്റിയെഴുപത്തിയൊന്നും പോസിറ്റീവ് കേസുകളാണു തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്.
നഗരത്തില്‍ തിങ്കളാഴ്ച മാത്രം രേഖപ്പെടുത്തിയ അഞ്ഞൂറ്റിപത്ത് പുതിയ കേസുകളുള്‍പ്പെടെ മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 9300 കവിഞ്ഞു. മഹാരാഷ്ട്രയിലെ 14,541 കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ അറുപത്തിനാലു ശതമാനമാണു മുംബൈ നഗരത്തില്‍ നിന്നും മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
നഗരത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ ഇതുവരെ 590 പോസിറ്റീവ് കേസുകളാണു രേഖപ്പെടുത്തിയത്.
Keyword: Thane District in Maharshtra reached 1,183 in positive cases, Covid 19, Thane, Mumbai, Maharashtra, Largest slum, National, News, Covid 19, Positive cases

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.