തീവ്രവാദ കേസുകളില്‍ ആറുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ ജാമ്യം
Feb 27, 2013, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: തീവ്രവാദ കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ചില്ലെങ്കില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യത്തിന് അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍പിഎന്‍ സിംങ്പറഞ്ഞു ആയിരക്കണക്കിന് നിരപരാധികളായ മുസ്ലീം യുവാക്കളെ തീവ്രവാദികളെന്ന് മുദ്രകുത്തി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അടച്ചിട്ടത് സംബന്ധിച്ച് ലോക്സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹംഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലിം യുവാക്കളെ ഒരുതെളിവും ഇല്ലാതെ ജയിലിലടക്കുന്നത് പതിവാണെന്നും കുറ്റപത്രം പോലും സമര്‍പിക്കാതെ വര്‍ഷങ്ങളോളം ജയിലിലടക്കുകയാണെന്നും ഇ.ടി. ചൂണ്ടിക്കാട്ടി. തന്റെ മണ്ഡലത്തില്‍ തന്നെയുള്ള സക്കറിയ എന്ന ചെറുപ്പക്കാരന്റെ അവസ്ഥയും ഉദാഹരണമായി പറഞ്ഞു. ചില കേസുകളില്‍ 10 വര്‍ഷത്തോളമായി കുറ്റപത്രം സമര്‍പിക്കാതെ ജയിലില്‍ കഴിയുന്നവരുമുണ്ട്. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനു നിരക്കാത്ത നടപടിയും കടുത്ത നീതിനിഷേധവുമാണെന്ന് ഇ.ടി. പറഞ്ഞു. ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയും അഭിമുഖീകരിക്കുന്ന പ്രശ്നം എന്ന നിലയിലാണ് ഇക്കര്യം പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ കുറ്റം ആരോപിച്ച് ആറുമാസത്തെ തടവിനൊടുവില്‍ തെളിവുകളുടെ അഭാവത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖിയും മുഹമ്മദ് യൂസുഫ് നല്ബന്തിയും കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതരായത്. ഇവരോടൊപ്പം വിചാരണ നേരിടുന്ന ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞന് ഇജാസ് അഹ്മദ് മിര്‍സക്കെതിരെയും ആറുമാസമായിട്ടും തെളിവുകളൊന്നും ഹാജരാക്കാന്‍ എന്‍.ഐ.എക്ക് സാധിച്ചിട്ടില്ല. കുറ്റപത്രം സമര്പിക്കാത്തപക്ഷം ഇജാസ് അഹ്മദ് മിര്‍സയും സ്വാഭാവികമായും ജയില്‍ മോചിതനാവേണ്ടതാണ്.
![]() |
| E.T Mohammed Basheer |
![]() |
| R.P.N Singh |
Keywords : New Delhi, Terrorism, Case, National, E.T Mohammed Basheer, Parliament, NIA, No Evidence, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


