തെലുങ്കാന പ്രതിസന്ധി: ഏക പോംവഴി രാഷ്ട്രപതി ഭരണം?

 


ന്യൂഡല്‍ഹി: തെലുങ്കാനയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിയതോടെ സീമാന്ധ്രയും റലയസീമയും യുദ്ധഭൂമിയായി മാറി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറിയതോടെ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുക എന്നതുമാത്രമാണ് യുപിഎ സര്‍ക്കാരിനുമുന്‍പിലുള്ള ഏക പോംവഴി. രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ഔദ്യോഗീകമായി പ്രതികരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

രാഷ്ട്രപതി ഭരണത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. സമയമെത്തുമ്പോള്‍ ആലോചിക്കാമെന്നാണ് എ.ഐ.സി.സി വക്താവ് ഭക്ത് ചരണ്‍ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ ധരിപ്പിച്ചതായാണ് റിപോര്‍ട്ട്. വൈ.എസ്.ആര്‍ നേതാവ് ജഗ് മോഹന്‍ റെഡ്ഡിയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിരാഹാര സമരം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് സൂചന.

സീമാന്ധ്രയിലേയും റലയസീമയിലേയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചനടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം ഇതുവരെ വിജയം കണ്ടിട്ടില്ല. തെലുങ്കാന പ്രശ്‌നത്തില്‍ പാര്‍ട്ടി വേര്‍തിരിവുകളില്ലാതെ ഒറ്റക്കെട്ടായാണ് ജനങ്ങള്‍ പ്രതിഷേധവുമായി മുന്‍പോട്ട് പോകുന്നത്.

തെലുങ്കാന പ്രതിസന്ധി: ഏക പോംവഴി രാഷ്ട്രപതി ഭരണം? SUMMARY: New Delhi/Hyderabad: Faced with the spectre of continuing violence in Seemandhra and Ralayaseema regions, the Congress-led UPA government may be left with no other option than to impose President’s Rule in Andhra Pradesh.

Keywords: National news, Telangana, Andhra Pradesh, Rayalaseema, Seemandhra, Jaganmohan Reddy, Chandrababu Naidu, Kiran Kumar Reddy, Hyderabad, Vijaawada, Ongole, Kurnool, Kadap, Vishakhapatnam, Tirupati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia