Journalist Arrest | മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു; നടപടി മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം പങ്കുവെച്ചെന്ന് ആരോപിച്ച് 

 
Hyderabad police detain senior woman journalist
Hyderabad police detain senior woman journalist

Photo Credit: X/Revathi

● പുലര്‍ച്ചെയാണ് തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തത്.
● ചാനലിന്റെ ഓഫീസ് പൊലീസ് സീല്‍ ചെയ്തതായാണ് വിവരം. 
● ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തു.
● കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

ഹൈദരാബാദ്: (KVARTHA) മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ ഹൈദരാബാദ് പോലീസ് പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം പങ്കുവച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പോഗഡദന്ത, സഹപ്രവര്‍ത്തക തന്‍വി യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ബുധനാഴ്ച പുലര്‍ച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് ഇരുവരെയും തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലില്‍ ഒരു വയോധികന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പങ്കുവച്ച വീഡിയോയാണ് വിവാദമായത്. 

'തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍' ഒരു കര്‍ഷകന്‍ പറയുന്നതിന്റെ വീഡിയോ രേവതി തന്റെ പള്‍സ് ടിവി ചാനലിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാള്‍ വീഡിയോയില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. 


രേവതിയുടെ പള്‍സ് ടിവി ചാനലിന്റെ ഓഫീസും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലീസ് സീല്‍ ചെയ്തിട്ടുമുണ്ട്. രേവതിയുടെയും ഭര്‍ത്താവിന്റെയും ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം. പൊലീസ് പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയ വീഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്. 

ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Senior journalist Revathi Pogadadanda and colleague Tanvi Yadav were arrested by Hyderabad police for sharing defamatory remarks against Telangana CM Revanth Reddy.

#JournalistArrest #TelanganaPolitics #DefamationCase #RevanthReddy #MediaFreedom #HyderabadPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia