Holiday | തെലങ്കാനയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍കാര്‍
Mar 7, 2023, 10:27 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ വനിതാ ദിനമായ മാര്ച് എട്ടിന് സ്ത്രീ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍കാര്‍. ഇത് സംബന്ധിച്ച് ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ ചീഫ് സെക്രടറി എ ശാന്തി കുമാരി ഒപ്പുവച്ചു. സര്‍കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായാണ് തെലങ്കാനയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വനിതകളുടെ പ്രാധാന്യം സമൂഹത്തിന് കാണിച്ചുകൊടുക്കാനായി വിവിധ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗര-ഗ്രാമ-തദ്ദേശ മേഖലകളിലെ വനിതാ ജനപ്രതിനിധികളെയും സ്വയം സഹായ സംഘങ്ങളിലേയും വിവിധ എന്‍ജിഒകളിലേയും സ്ത്രീകളുടെ പങ്കാളിത്തം പരിപാടിയില്‍ ഉറപ്പ് വരുത്തും.
Keywords: Hyderabad, News, National, Woman, Women's-Day, Telangana government declares holiday for women on International Women's day.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

