രാജിയിലുറച്ച് സീമാന്ധ്ര മന്ത്രിമാര്‍; സാവകാശം വേണമെന്ന് പ്രധാനമന്ത്രി

 


ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് രാജിസന്നദ്ധത അറിയിച്ച സീമാന്ധ്ര മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഇവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.

തങ്ങളുടെ രാജി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സീമാന്ധ്രയില്‍ നിന്നുള്ള എം.പികൂടിയായ ഡി പുരന്ദരേശ്വരി പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ ചിരഞ്ജീവി, പല്ലം രാജു, സൂര്യപ്രകാശ് റെഡ്ഡി എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു. രാജി അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും പുരന്ദരേശ്വരി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഇതുവരെ രാജി അംഗീകരിച്ചിട്ടില്ലെന്നും കൂടുതല്‍ സമയം ചോദിക്കുകയാണുണ്ടായതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചിരഞ്ജീവി പറഞ്ഞു. അതേസമയം ആന്ധ്രയില്‍ തുടരുന്ന പ്രതിഷേധത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആശങ്ക രേഖപ്പെടുത്തി. അക്രമം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള അവസരമൊരുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തില്‍ ഉചിതമായ പരിഹാരം കാണാമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
രാജിയിലുറച്ച് സീമാന്ധ്ര മന്ത്രിമാര്‍; സാവകാശം വേണമെന്ന് പ്രധാനമന്ത്രി
SUMMARY: Hyderabad: The union government's decision to create a new Telangana state has plunged other parts of Andhra Pradesh into emergency. Angry protests that have resulted in power cuts walloped the areas of Coastal Andhra and Rayalaseema today.

Keywords: National news, Telengana, Protest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia