Probe Ordered | 'സ്‌കൂള്‍ അസംബ്ലിക്കിടെ അധ്യാപകന്‍ 30 വിദ്യാര്‍ഥികളുടെ മുടി മുറിച്ചു'; ഇത് കുട്ടികളെ അപമാനിക്കലാണെന്ന് രക്ഷിതാക്കള്‍; അന്വേഷണത്തിന് ഉത്തരവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദിസ്പുര്‍: (www.kvartha.com) സ്‌കൂള്‍ അസംബ്ലിക്കിടെ അധ്യാപകന്‍ 30 വിദ്യാര്‍ഥികളുടെ മുടി മുറിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ല ഡെപ്യൂടി കമീഷനര്‍ കാവേരി ശര്‍മ. സംഭവത്തില്‍ റിപോര്‍ട് സമര്‍പിക്കാനും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികളെ അച്ചടക്കം പഠിപ്പിക്കാനാണ് ഇത്തരം നടപടിയെടുത്തതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. അസമിലെ മജുലി ജില്ലയിലാണ് സംഭവം. 
Aster mims 04/11/2022

പൊലീസ് പറഞ്ഞത്: വിദ്യാര്‍ഥികള്‍ മുടി നീട്ടി വളര്‍ത്തിയിരുന്നെന്നും സ്‌കൂളില്‍ ഇത് അനുവദനീയമല്ലാത്തതിനാല്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിട്ടും അനുസരിക്കാത്തതിനാലാണ് മുറിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാന്‍ വിസമ്മതിച്ചിരുന്നു. 

Probe Ordered | 'സ്‌കൂള്‍ അസംബ്ലിക്കിടെ അധ്യാപകന്‍ 30 വിദ്യാര്‍ഥികളുടെ മുടി മുറിച്ചു'; ഇത് കുട്ടികളെ അപമാനിക്കലാണെന്ന് രക്ഷിതാക്കള്‍; അന്വേഷണത്തിന് ഉത്തരവിട്ടു

അതേസമയം സ്‌കൂള്‍ അധികൃതര്‍ക്ക് അച്ചടക്ക നടപടികള്‍ ഏര്‍പെടുത്താന്‍ അധികാരമുണ്ട്. എന്നാല്‍ അസംബ്ലിയില്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് മുടി മുറിച്ചത് കുട്ടികളെ അപമാനിക്കലാണെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. പലരും കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും അപമാനം കാരണം സ്‌കൂളില്‍ പോകാന്‍ തയാറല്ലെന്നാണ് പറയുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.   

Keywords: National, News, Teacher, Students, Cut, Hair, Assembly, Investigation, Discipline, Teacher’s new way of teaching discipline to students, cut long hair in full assembly, order to investigate the matter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia