തസ്ലീമ നസ്‌റീന് സ്തനാര്‍ബുദം

 


ഢാക്ക: വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന് സ്തനാര്‍ബുദം. കടുത്ത കഫക്കെട്ടും പനിയും ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയിലെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ സ്തനാര്‍ബുദം കണ്ടെത്തിയത്. തസ്ലീമയെ വിവിധ ടെസ്റ്റുകള്‍ക്ക് വിധേയയാക്കിയെങ്കിലും ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
51കാരിയായ തസ്ലീമയുടെ മാതാവും അര്‍ബുദബാധയെതുടര്‍ന്നാണ് മരിച്ചത്.
കൂടാതെ രണ്ട് സഹോദരന്മാരും അര്‍ബുദത്തെതുടര്‍ന്ന് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

തസ്ലീമ നസ്‌റീന് സ്തനാര്‍ബുദംരോഗ വിവരം തന്നെ മാനസീകമായി തളര്‍ത്തിയതായി തസ്ലീമ ട്വിറ്ററിലൂടെ അറിയിച്ചു. രോഗവിവരം അറിഞ്ഞയുടനെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ നിന്ന് ഹൈദരാബാദി ബിരിയാണി കഴിച്ചുവെന്നും ട്വീറ്റില്‍ പറയുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ വളര്‍ത്തുപൂച്ച മിനുവിനെ ശ്രദ്ധിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

പ്രിയപ്പെട്ട ഇന്ത്യ, എന്നില്‍ അര്‍ബുദം കണ്ടെത്തിയാല്‍, ഞാന്‍ മരിച്ചാല്‍, ദയവുചെയ്ത് എന്റെ പൂച്ച മിനുവിനെ ശ്രദ്ധിക്കുക. ലോകത്തിലെ ഏറ്റവും നല്ല പൂച്ചയാണ് അവള്‍ തസ്ലീമ ട്വിറ്ററിലൂടെ പറഞ്ഞു.

SUMMARY: Dhaka: Exiled Bangladeshi author Taslima Nasreen has been diagnosed with breast tumours at a New York hospital where she went with cough and cold.

Keywords: Bangladeshi Writer, New York, Hospital, Breast cancer, Taslima Nasrin,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia