Found Dead | 'ഇതര മതത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തു'; പിന്നാലെ സഹോദരിമാര്‍ കിണറ്റില്‍ മരിച്ച നിലയില്‍
Jun 8, 2023, 08:08 IST
ചെന്നൈ: (www.kvartha.com) സഹോദരിമാരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് മരിച്ചത്. ഇതര മതത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ കിണറ്റില്‍ ചാടി ഇരുവരും ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ത്രിച്ചിയിലാണ് സംഭവം.
പൊലീസ് പറയുന്നത്:
യുവതികള്‍ ഏതാനും വര്‍ഷങ്ങളായി തിരുപ്പൂര്‍ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്സ്റ്റൈല്‍ മിലിലായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇത് മനസിലാക്കിയ അച്ഛനും അമ്മയും മുസ്‌ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിര്‍ത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുക്കാനാണ് സഹോദരിമാര്‍ സ്വന്തം നാട്ടിലെത്തിയത്. ഇപ്പോഴും മക്കള്‍ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ നിലപാട് ആവര്‍ത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം ചൊവ്വാഴ്ച ഗായത്രിയും വിദ്യയും രാവിലെ എഴ് മണിയോടെ വീട്ടില്‍ നിന്ന് പോവുകയായിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയപ്പോള്‍ വീട്ടില്‍ നിന്ന് 400 മീറ്ററുകള്‍ മാത്രം അകലെയുള്ള കിണറ്റിന് സമീപത്ത് നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ലഭിച്ചു. തുടര്‍ന്ന് കിണറ്റില്‍ പരിശോധിച്ചപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ടത്തിനായി മനപ്പാറൈ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രണയ ബന്ധത്തിന്റെ പേരില്‍ വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്ന് യുവതികളുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഐപിസി 174 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് അന്വേഷണം ആരംഭിച്ചു.
Keywords: Tamil Nadu, News, National, Found dead, Sisters, Death, Police, Case, Tamil Nadu: Two sisters found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.