Incident | 'അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി'; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

 
Tamil Nadu student claims superpowers, injured after jumping from college hostel
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഏത് കെട്ടിടത്തില്‍നിന്നും തനിക്ക് ചാടാന്‍ കഴിയുമെന്ന് പറഞ്ഞുവെന്ന് സഹപാഠികള്‍.
● മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്തുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. 
● വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചെന്നൈ: (KVARTHA) കോയമ്പത്തൂരിനടുത്തുള്ള എഞ്ചിനീയറിംഗ് കോളജിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതരാവസ്ഥയില്‍. പരുക്കേറ്റ ബിടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്) മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എ പ്രഭുവിനെ (A Prabhu-19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Aster mims 04/11/2022

തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്തുള്ള കർപ്പഗം എഞ്ചിനീയറിംഗ് കോളേജിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാള്‍ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തുടര്‍ന്ന് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ പ്രഭുവിന്റെ കാലും കയ്യും ഒടിഞ്ഞിരിക്കുകയാണ്. യുവാവിന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. ഏത് കെട്ടിടത്തില്‍ നിന്നും തനിക്ക് ചാടാന്‍ കഴിയുമെന്ന് പ്രഭു അവകാശപ്പെട്ടിരുന്നുവെന്നും ഇത് തെളിയിക്കാനാണ് വിദ്യാര്‍ത്ഥി എല്ലാവരും നോക്കി നില്‍ക്കെ എടുത്ത് ചാടി സാഹസം കാട്ടിയതെന്നും ദൃക്‌സാക്ഷികളായ സഹപാഠികള്‍ പറഞ്ഞു. 

കഴിഞ്ഞയാഴ്ച താന്‍ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂര്‍ സ്വദേശിയായ പ്രഭു കെട്ടിടത്തില്‍ നിന്ന് ചാടുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

#engineeringstudent #supernaturalpowers #jump #injury #hostel #coimbatore #india #accident #bizarre

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia