Arrested | തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചെന്ന കേസ്; പ്രായപൂര്‍ത്തിയാകാത്ത 6 പേര്‍ അറസ്റ്റില്‍

 


തമിഴ്‌നാട്: (www.kvartha.com) തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തുള്ള സ്‌കൂളില്‍ നടന്ന സംഭവങ്ങളുടെ തുടര്‍ചയായിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

പൊലീസ് പറയുന്നത്: 12-ാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിയെ പ്രബല ജാതിയില്‍ പെട്ട വിദ്യാര്‍ഥികള്‍ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സിഗററ്റ് ഉള്‍പെടെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാര്‍ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം പതിവായതോടെ വിദ്യാര്‍ഥി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയതോടെ മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നല്‍കി. 

Arrested | തിരുനെല്‍വേലിയില്‍ ദളിത് സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചെന്ന കേസ്; പ്രായപൂര്‍ത്തിയാകാത്ത 6 പേര്‍ അറസ്റ്റില്‍

ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടില്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍. ഈ ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ ഈ വിദ്യാര്‍ഥിയുടെ 19 വയസുള്ള സഹോദരിയെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാലുപേര്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. രണ്ട് പേര്‍ പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തി പോയവരാണ്. 

Keywords: Tamil Nadu, News, National, Murder attempt, Arrest, Arrested, Police, Crime, Students, Injured, Complaint, Teacher, Attack, Tamil Nadu: Murder attempt; 6 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia