ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു; കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളി; ആദ്യ ദിനത്തില്‍ നടപ്പാക്കിയത് 5 ജനപ്രിയ പദ്ധതികള്‍
May 24, 2016, 12:09 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 24.05.2016) തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. ജയലളിതയെ കൂടാതെ 27 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുഖ്യമന്ത്രിയായ ഉടനെ ജയലളിത കാര്‍ഷീക കടങ്ങള്‍ എഴുതി തള്ളി. 5 ജനപ്രിയ പദ്ധതികളാണവര്‍ നടപ്പിലാക്കിയത്. വീട്ടാവശ്യങ്ങള്‍ക്കുള്ള 100 യൂണിറ്റ് സൗജന്യ വൈദ്യുതി, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രാതല്‍, കൈത്തറി മേഖലക്ക് 750 യൂണിറ്റ് സൗജന്യ വൈദ്യുതി, തങ്കത്താലി പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണം തുടങ്ങിയ ഉത്തരവുകളിലാണ് ജയലളിത ഒപ്പുവെച്ചത്.
ഇവയെല്ലാം എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നതല്ലെന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്നതാണ് ജയലളിതയുടെ നടപടി.
SUMMARY: Minutes after she was sworn in, Tamil Nadu Chief Minister Jayalalithaa on Monday ordered a slew of measures aimed at fulfilling her electoral promises including waiving crop loans of farmers and free units of electricity to consumers
Keywords: Tamilnadu, Jayalalitha, CM

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.