കോവിഡ്; തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാവ്യാപകമായി മാര്‍ച് 31 വരെ നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 01.03.2021) കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാര്‍ച് 31 വരെ നീട്ടി. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സംഘം ചേരുന്നതും വിലക്കിയിട്ടുണ്ട്. അതേസമയം ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും പ്രോടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കി. കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം കര്‍ശനമാക്കും. ഇതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം 479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്കും നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നല്‍കി.

കോവിഡ്; തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാവ്യാപകമായി മാര്‍ച് 31 വരെ നീട്ടി

Keywords:  Chennai, News, National, COVID-19, Police, Lockdown, Tamil Nadu extends lockdown till March 31
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script