Graduate Stitches Shoes | ജോലിയില്ല; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എന്‍ജിനീയറിങ് ബിരുദധാരി ചെരുപ്പ് തുന്നുന്നു; സങ്കടപ്പെട്ട് നെറ്റിസന്‍സ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയുടെ കാര്യം പറയുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുന്നത് മികച്ച ശമ്പളവും സുഖപ്രദവുമായ ജീവിതശൈലിയുമാണ്. എന്നാല്‍ ഒരു എന്‍ജിനീയറിങ് ബിരുദധാരി ജീവിതത്തിനായി ചെരുപ്പ് തുന്നേണ്ടി വന്നാലോ?, തമിഴ്‌നാട്ടുകാരനായ കാര്‍തികിന്റെ കാര്യവും ഇതുതന്നെയാണ്.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നിന്നുള്ള കാര്‍തിക് ആണ് ഉപജീവനത്തിനായി ചെരുപ്പ് തുന്നുന്നത്. സിവില്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയ ശേഷം തനിക്ക് പ്രതിമാസം 4000-5000 രൂപ വരെ തുച്ഛമായ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തതായി കാര്‍തികിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍, പിതാവ് ചെയ്തിരുന്ന ചെരുപ്പ് തുന്നല്‍ ജോലി ചെയ്യാന്‍ കാര്‍തികും തീരുമാനിക്കുകയായിരുന്നു.
Aster mims 04/11/2022

Graduate Stitches Shoes | ജോലിയില്ല; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എന്‍ജിനീയറിങ് ബിരുദധാരി ചെരുപ്പ് തുന്നുന്നു; സങ്കടപ്പെട്ട് നെറ്റിസന്‍സ്

സര്‍കാര്‍ ജോലി നല്‍കിയാല്‍ വലിയ സഹായമാകുമെന്ന് കാര്‍തിക് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പങ്കിട്ടതോടെ നെറ്റിസന്‍സ് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. 'നമ്മുടെ രാജ്യത്ത് ഒരു എന്‍ജിനീയര്‍ക്ക് 4000-5000 രൂപയുടെ ജോലി ലഭിക്കുന്നതിനേക്കാള്‍ വലിയ പേടിസ്വപ്നം എന്തായിരിക്കും?' -എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
സ്വകാര്യ മേഖലയിലെ, പ്രത്യേകിച്ച് സിവില്‍ എന്‍ജിനീയറിങ് മേഖലയിലെ ശമ്പളം സര്‍കാര്‍ പരിഷ്‌കരിക്കണമെന്ന് മറ്റൊരു ഉപയോക്താവ് നിര്‍ദേശിച്ചു. ബിരുദാനന്തര ബിരുദം നേടിയ ശേഷം ജോലിയില്ലാത്ത ആളുകളെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഉപയോക്താക്കളില്‍ ഒരാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്യുകയും ചെയ്തു.

Keywords:  New Delhi, News, National, Tamilnadu, Social-Media, Engineers, Salary, Tamil Nadu: Civil Engineering Graduate Stitches Shoes To Make Ends Meet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script