ചെന്നൈ: (www.kvartha.com 05.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാംപ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വ്യാഴാഴ്ച മുതല്‍ രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ അവശ്യ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാവുക.
കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോടെലുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയവയൊന്നും രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്. സ്‌കൂളുകള്‍ അടയ്ക്കും. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പെടുത്തും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം.
തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി വാളയാര്‍ ഉള്‍പെടെയുള്ള അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാസ്‌കിനെടുത്ത സെര്‍ടിഫികറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ്‌നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി.
Keywords: Chennai, News, National, Lockdown, COVID-19, Shop, Tamilnadu, Tamil Nadu Announces Complete Lockdown on Sunday
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.